കേരള പോലീസില്‍ അത്യപൂര്‍വ്വ നേട്ടവുമായി ബല്‍റാം കുമാര്‍ ഉപാധ്യായ; എ.ഡി.ജി.പി പദവിക്കൊപ്പം ഫയര്‍ ഫോഴ്‌സ് മേധാവിയുടെ അധിക ചുമതലയും; ബെഹ്‌റയ്ക്ക് പിന്‍ഗാമിയായി ഐപിഎസുകാരന്‍ മാറുമ്പോള്‍

അരുന്ധതി കൃഷ്ണന്‍ തിരുവനന്തപുരം: കേരള പോലീസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത അത്യപൂര്‍വ്വമായ ഭരണനിര്‍വ്വഹണ നേട്ടവുമായി ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ. സ്വന്തം വകുപ്പിലെ അതായത് പോലീസിലെ പ്രധാന പദവിയില്‍ തുടരുമ്പോള്‍ തന്നെ പോലീസിന് പുറത്തുള്ള മറ്റൊരു സുപ്രധാന വിഭാഗത്തിന്റെ കൂടി അധിക ചുമതല ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മാത്രം ഐ.പി.എസ് ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന നിഥിന്‍ അഗര്‍വാള്‍ സര്‍വീസില്‍നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ആംഡ് പോലീസ് ബറ്റാലിയന്റെ ചുമതല വഹിക്കുന്ന ബല്‍റാം

വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു; 2018ലെ പ്രളയത്തിൽ പോലും ഇങ്ങനെ വെള്ളം കയറിയിട്ടില്ല; ലക്ഷങ്ങളുടെ നഷ്ടമുണ്ടായി എന്ന് കടയുടമകൾ!

Kottayam rain disaster landslide flood damage after heavy rainfall in Kerala

കോട്ടയം : ഇന്ന് നേരം പുലർന്നത് മഴക്കെടുതികളുടെ വർത്തകളോടെയാണ്. ഉച്ചയാകുമ്പോഴും റിപ്പോർട്ടുകൾ നിരവധിയാണ്. എന്നാൽ,  ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവിടെ പുലർച്ചെ മുതൽ തുടങ്ങിയ കനത്ത മഴമൂലം

പിഎം ശ്രീയിൽ പിണറായിയുടെ മറുപടി: സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി, LDF ഒപ്പിട്ടത് പിഎം ശ്രീ നടപ്പാക്കാനായിരുന്നില്ല

Pinarayi Vijayan speaking at a press conference or public event while addressing the PM SHRI scheme controversy.

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ അധികാരത്തിലെത്തിയതോടെ യുഡിഎഫ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ കാവി വത്കരണത്തിന് തയ്യാറായിരുന്നില്ല. എംഒയു ഒപ്പിട്ടത് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ആയിരുന്നില്ല. ഇതുമായി ബന്ധമില്ലാത്ത ഫണ്ട് റിലീസ് ചെയ്യുന്നതിനായിരുന്നു എംഒയു ഒപ്പിട്ടത്. പിന്നീട് അത് മരവിപ്പിച്ചെന്നും എൽഡിഎഫ് സർക്കാർ ഒരു കാലത്തും പിഎം ശ്രീ നടപ്പിലാക്കിയിരുന്നില്ലെന്നും പിണറായി വിജയൻ എ.കെ.ജി. സെന്റനറിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിണറായിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്: പിഎം

ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമ?; 120 കോടി രൂപ വിലമതിക്കുന്ന കരാറോ?; വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം വാങ്ങാൻ ധാരണയിൽ!

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയും ക്ലബ് ലോഗോയും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഉടമസ്ഥാവകാശത്തിൽ വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിദേശ മലയാളി സംരംഭകൻ ഉൾപ്പെട്ട കൺസോർഷ്യം ക്ലബ് ഏറ്റെടുക്കാൻ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. ഏകദേശം 120 കോടി രൂപ വിലമതിക്കുന്ന കരാറിന്റെ അന്തിമ നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയായേക്കുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിലവിലെ ഉടമകളായ മാഗ്‌നം സ്പോർട്സ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ മാത്രം ഏകദേശം 30 കോടി

യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ശക്തം; വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്!

ഡൊണാൾഡ് ട്രംപും ഇറാൻ-അമേരിക്ക സംഘർഷവും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രം.

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓരോ ദിവസവും എന്താണ് ചെയ്യുക എന്നത് ഇന്ന് വലിയ വാർത്തയാണ്. ഇപ്പോഴിതാ, ഇറാന്റെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് വലിയ തോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായിട്ടുള്ള വാർത്തയാണ്  യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സൈനിക നീക്കത്തിൽ ഇസ്രായേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ ആക്രമണങ്ങൾ ഒരു ദിവസം മാത്രമല്ല,  ദിവസങ്ങൾ നീണ്ടുനിന്നേക്കും എന്നാണ് സൂചന. ഇറാനിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യു.എസ് മുന്നോട്ടുവെക്കുന്ന

വാക്ക് തര്‍ക്കം; കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദില്‍ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടന്‍ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും ചേര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ ‘ഇതിഹാസ നക്ഷത്രം’: വിജയ് സാഖറെയ്ക്കും ഡിജിപി പദവി; ഡിസംബറിലെ തീരുമാനം മാധ്യമങ്ങളറിയാതെ

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണമടക്കം രാജ്യത്തെ നടുക്കിയ നിരവധി നിര്‍ണ്ണായക കേസുകള്‍ അന്വേഷിച്ച് ദേശീയ ശ്രദ്ധനേടിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിജയ് സാഖറെയ്ക്കും ഡിജിപി പദവി. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ സേവനമനുഷ്ഠിക്കുന്ന സാഖറെയെ കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ചേര്‍ന്ന വകുപ്പുതല പ്രൊമോഷന്‍ സമിതിയാണ് ഡിജിപി പദവിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍, ഈ പ്രധാന ഭരണനിര്‍വ്വഹണ തീരുമാനം മാധ്യമങ്ങളൊന്നും അറിയാതെ പോവുകയായിരുന്നു. നാഗ്പൂര്‍ സ്വദേശിയായ വിജയ് സാഖറെ 1996 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യന്‍

വടക്കൻ ജില്ലകളിൽ കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം; ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം

കൽപ്പറ്റ: വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശവുമായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ അനാവശ്യ പാർക്കിങ്ങുകൾ ഡ്രൈവർമാർ പൂർണമായും ഒഴിവാക്കണമെന്ന് അധികൃതരും സന്നദ്ധ പ്രവർത്തകരും അഭ്യർഥിച്ചു. കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മരണം രണ്ടായി , ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; ഭീകരരെ വധിക്കാന്‍ നിര്‍ദേശം.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇതരസംസ്ഥാന തൊഴിലാളിയും മരണത്തിന് കീഴടങ്ങി. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചത്തീസ്ഗഡ് സ്വദേശിയായ ഭൂപേന്ദ്ര (28) ആണ് ഞായറാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. വെടിവെപ്പുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകനായ ദീപക് റാത്തോഡ് (24) സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി 8:15 ഓടെ കുല്‍ഗാമിലെ കേലാം മേഖലയിലുള്ള ഇഷ്ടികച്ചൂളയിലാണ് സംഭവം നടന്നത്. ഇവിടെ എത്തിയ രണ്ട് ഭീകരര്‍ തൊഴിലാളികളുടെ പേരുകള്‍

കളക്ടർ മാമാ, കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കാമായിരുന്നു. അവധി പ്രഖ്യാപനം വൈകി; ‘കളക്ടർ ഉറങ്ങിപ്പോയോ?’ വിമർശനം സഹിക്കവയ്യാതെ കമന്റ് ബോക്‌സ് പൂട്ടി കോഴിക്കോട് കളക്‌ടർ

തിരുവനന്തപുരം:  മഴ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പല ജില്ലകളിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുകയാണ്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത്. രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നത്. കോഴിക്കോട് ജില്ലാ കളക്‌ടർ ഏഴ് മണിക്ക് ശേഷമാണ് അറിയിപ്പ്