കൊച്ചി : താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട് അമ്മ അംഗങ്ങൾക്ക് ശ്വേത മേനോൻ കമ്മറ്റിയുടെ കത്ത്. പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണെന്നും അത് തിരുത്താനുള്ള നടപടികൾ ആരംഭിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകുമെന്നും, നിലവിൽ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും ശ്വേത വ്യക്തമാക്കുന്നു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവുമില്ലെന്നും കത്തിലുണ്ട്. ജൂൺ 21ന് നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിന് പിന്നാലെ ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി
കോഴിക്കോട് : മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ നൽകിയ കേസിൽ നിർണായക വഴിത്തിരിവ്. കോൾ ഡൽഹി ആസ്ഥാനമായ ഒരു സൈബർ തട്ടിപ്പ് സംഘത്തിൽനിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇതോടെ കോഴിക്കോട് സൈബർ സെൽ സംഘം ഇന്ന് അന്വേഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഓഫിസിൽനിന്നെന്ന വ്യാജേനയായിരുന്നു ഈ മാസം ആറിന് വിദ്യാ ബാലകൃഷ്ണന് വാട്സാപ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകളും അധികച്ചുമതലകളും നൽകി സർക്കാർ ഉത്തരവിറക്കി. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: പ്രധാന നിയമനങ്ങളും അധികച്ചുമതലകളും: എൻ. പ്രശാന്ത്: സ്പോർട്സ്, യുവജനകാര്യം, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല നൽകി. മിൻഹാജ് ആലം: നിലവിൽ ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ്
പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കനത്ത
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗം നിർണായക മുന്നേറ്റത്തിന് ഒരുങ്ങുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം ജൂലായ് 18 ശനിയാഴ്ച നടക്കും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് വിക്ഷേപണം. ഇന്ത്യൻ സമയം രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് സ്വകാര്യ എയ്‌റോസ്‌പേസ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ റോക്കറ്റ് ഇന്ത്യൻ
പയ്യന്നൂർ: അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്‌ടർമാർക്ക് ഗുരുതര വീഴ്‌ചയുണ്ടായതായി വിദഗ്ദ്ധ സമിതി വിലയിരുത്തൽ. ആശുപത്രിയിലെത്തി ആദ്യ ആറ് മണിക്കൂറോളം സമയം കുഞ്ഞിന് ചികിത്സയൊന്നും നൽകിയിരുന്നില്ല. അതിനാൽ, മുറിവിൽ വലിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇത്രയും ചെറിയ പരിക്കിന് ജനറൽ അനസ്‌തേഷ്യ വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. ആനാവശ്യ ചികിത്സയ്‌ക്കാണ് ഡോക്‌ടർമാർ ശുപാർശ ചെയ്‌തത്. ജനറൽ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാൽ അതിനെ മറികടക്കാൻ
നെയ്‌പീദോ: മ്യാൻമാറിന്റെ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി. 500ലധികം പേർ മരിച്ചിരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ അഭയാർഥികളാണ്. യുഎൻ അഭയാർഥി വിഭാഗം (UNHCR), അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്താണ് സംഭവിച്ചത്? ജൂൺ അവസാനം റാഖൈൻ സംസ്ഥാനത്ത് നിന്നാണ് രണ്ട് ബോട്ടുകളും പുറപ്പെട്ടത്. യാത്രക്കാരിൽ ഭൂരിഭാഗവും റോഹിങ്ക്യരായിരുന്നു. ചിലർ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് വന്നവരാണ്. ഒരു ബോട്ടിൽ ഏകദേശം 250 പേരുണ്ടായിരുന്നു. യാത്ര തുടങ്ങി അധികം താമസിയാതെ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർക്കട്ടിൽ സർക്കാരിനെ പരഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി .ശിവൻകുട്ടി. ബിസ്‌മയത്തിന്റെ അതിതീവ്രനാളുകൾ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശിവൻകുട്ടി സർക്കാരിനെ പരിഹസിക്കുന്നത്. ‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്നാണ് പോസ്റ്റിൽ പറയുന്നത്. പകൽചൂട് കനക്കുന്നതിനിടയിൽ രാത്രികാലങ്ങളിലുണ്ടാകുന്ന പവർകട്ടിനെയാണ് അദ്ദേഹം പരിഹസിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്നും എത്രനാൾ പവർകട്ട് തുടരേണ്ടി വരുമെന്ന് അറിയില്ലെന്നുമുള്ള വൈദ്യുതി മന്ത്രി സണ്ണി
Entertainment, Entertainment HD, Latest News, Latest News HD, Social Media, Top News, Top News HD, Trending
അഹാനയും തൻവിയും തമ്മിലുള്ള അടി കഴിഞ്ഞപ്പോൾ, ദേ, ആർ ജെ ബിൻസിയും അനിയത്തിയും തുടങ്ങി; ബിൻസി ക്രൂരമായി ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല; വീഡിയോയിൽ കപട സ്നേഹം ; ആർ ജെ ബിൻസിയുടെ അനിയത്തി!
ബിഗ്‌ബോസ് മലയാളം ഏഴാം സീസണിലൂടെ ഫേമസ് ആയ ആർ ജെ ബിൻസിയെ മലയാളികൾ ഇന്നും മറക്കാൻ സാധ്യതയില്ല. ധാരാളം വിമർശനം നേരിട്ട താരമാണ് ബിൻസി. ഇപ്പോഴിതാ, ആർജെ ബിൻസിക്ക് എതിരെ അനിയത്തി മരിയ ബിജു രംഗത്ത്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ബിൻസിയുടെ സഹോദരയുടെ വാക്കുകൾ ഇങ്ങനെയാണ്… കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളു. എന്റെ മേല്
കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. ‘ഫോറസ്റ്റുകാര് പൊലീസ് ചമയണ്ടാ…. പൊലീസുകാര് ഫോറസ്റ്റും ചമയണ്ടാ…. മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കില്‍ മര്യാദകേട് ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരും. നിയമം കയ്യിലെടുക്കേണ്ടി വരും. നിയമം കയ്യിലെടുക്കുമ്പോള്‍ നിയമം… മാങ്ങൊത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ട്










