മോഹൻലാലിനെ ചുറ്റിപ്പറ്റിയ വിഷയത്തിൽ പുതിയ നീക്കം; വിവാദങ്ങൾക്ക് വിരാമമിട്ട് വിശദീകരണവുമായി നടൻ രംഗത്ത്

An old controversy resurfaces, bringing a forgotten chapter back into the spotlight.

കൊച്ചി: വീണ്ടും ചർച്ചയായി നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് വിവാദം. വർഷങ്ങൾക്ക് മുമ്പ് നിയമപരമായും പൊതുസമൂഹത്തിലും ഏറെ ചർച്ചയായ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്.തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനക്കൊമ്പുകൾ തനിക്ക് സമ്മാനം കിട്ടിയതാണെന്ന് മോഹൻലാൽ അറിയിച്ചു. നേരത്തെ മോഹൻലാലിന്‍റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.

കുഞ്ഞിനെ തല്ലി പരിക്കേൽപ്പിച്ചു’; ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ കാര്യത്തിൽ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: കുട്ടികളുടെ അറിവും വ്യക്തിത്വവും വളർത്തിയെടുക്കുന്ന ഇടങ്ങളാണ് സ്കൂളുകൾ. എന്നാൽ, സുരക്ഷയും കരുതലും ലഭിക്കേണ്ട അതേ ഇടങ്ങളിൽ നിന്നുള്ള അനിഷ്ട സംഭവങ്ങൾ ആശങ്ക ഉണർത്തുകയാണ് .കടയ്‌ക്കാവൂർ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ എഴുതാത്തതിന്റെ പേരിലാണ് മർദനം. വലത് കയ്യിലെ വിരലിന് പരിക്കേറ്റ കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അദ്ധ്യാപിക കുട്ടിയെ മർദിച്ചത്. എന്നാൽ, വേദനയുള്ള

“എന്തുകൊണ്ടാണ് ‘പ്രിയദർശിനി’ ഇത്ര ജനപ്രിയമായത്? ജനപിന്തുണയെക്കുറിച്ച് ഗതാഗതമന്ത്രിയുടെ നിർണായക പ്രതികരണം”

KSRTC Priyadarshini Free Travel Scheme for Women in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ യാത്രാചെലവിൽ വലിയ ആശ്വാസമായി മാറിയ കെഎസ്‌ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ജനപിന്തുണയോടെ മുന്നേറുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും, സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇത് നിർണായകമായെന്നും ഗതാഗതമന്ത്രി സി പി ജോൺ പറഞ്ഞു. .കൂടുതൽ ബസുകളിലേക്ക് പദ്ധതി ഉടൻ വ്യാപിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി പദ്ധതി ഒരു മാസം പൂർത്തിയാക്കുന്ന വേളയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘കെ റെയിൽ ചെയ്ത അബദ്ധം ആവർത്തിക്കില്ല’: അന്ന് ഞങ്ങൾ തന്നെ പരിസ്ഥിതി പ്രശ്നം പറഞ്ഞു, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ? ; അതിവേഗ റെയിൽ പദ്ധതി പുനഃപരിശോധിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

KSRTC Priyadarshini Free Travel Scheme for Women in Kerala

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്കെതിരെ ഉയർത്തിയ അതേ വിമർശനങ്ങൾ തങ്ങളുടെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ ഉയരരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “കെ റെയിൽ എതിർത്തത് എൻവയോൺമെന്റൽ ഡിസാസ്റ്റർ എന്നു പറഞ്ഞാണല്ലോ, പിന്നെ ഞങ്ങളും വന്ന് അതു തന്നെ ചെയ്യരുതല്ലോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കെ റെയിൽ പദ്ധതിക്ക് പറ്റിയ അബദ്ധം ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി യാത്രാ സൗകര്യത്തിനു മാത്രമായി ഒതുങ്ങരുതെന്നും ചരക്കുനീക്കം കൂടി മുൻനിർത്തി

നെന്മാറ ഇരട്ടക്കൊലപാതക കേസ് : നരാധപന് വധശിക്ഷയോ? ശിക്ഷാവിധി ഇന്ന്!

ചെന്താമര കേസിൽ വിധി പറയുന്ന പാലക്കാട് അഡീഷണൽ സെഷൻസ് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ശിക്ഷാവിധി പ്രഖ്യാപനം നേരത്തേ മാറ്റിവച്ചിരുന്നു. 2025 ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) ചെന്താമര വെട്ടിക്കൊലപ്പെടുത്തി. സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ വീടിന് മുന്നിൽ തടഞ്ഞുനിർത്തി

‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം: സംസ്ഥാനത്ത് 116 പേർ കൂടി അറസ്റ്റിൽ; വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി മാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’. പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ 116 പേർ കൂടി അറസ്റ്റിലായി. പുതിയതായി 110 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.രജിസ്റ്റർ ചെയ്ത കേസുകളും പിടിച്ചെടുത്ത മയക്കുമരുന്നും: പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു: 27 എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം: 68 കേസുകൾ, കോട്പ

12 വർഷത്തെ അധ്യാപന പരിചയത്തിൽ കെ ടി ജലീൽ പഠിച്ചത്?; ചെവിയിൽ നുള്ളിയത് വാത്സല്യം കൊണ്ടോ? ; അടിത്തതൊന്നും ഇല്ലല്ലോ? ; മണ്ണാർക്കാട്ട് സംഭവിച്ചതിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ!

KT Jaleel calls student to stage at Mannarkkad felicitation ceremony - അനുമോദന ചടങ്ങിലെ ദൃശ്യം

മണ്ണാർക്കാട് നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ച്, മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെട്ടു. ചെറിയ അക്ഷരത്തെറ്റ് വന്നപ്പോൾ “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ ശാസിക്കുകയും, കുട്ടിയെ ചെവിയിൽ നുള്ളുകയും ചെയ്തതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തു. “ഞാൻ ഒരു കുട്ടിയേയും ശിക്ഷിച്ചിട്ടില്ല” എന്ന ജലീലിന്റെ വിശദീകരണം

ഒന്നുകിൽ കിടപ്പറ പങ്കിടണം, ഇല്ലെങ്കിൽ 10 ലക്ഷം രൂപ; ചോദിച്ചത് പോലീസ്കാരൻ ഗുരുതര ആരോപണം, പിന്നിൽ ലഹരി സംഘമോ “

​Kochi City Police and anti-narcotics department investigation concept

കൊച്ചി: ലഹരിമാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച കൊച്ചിയിലെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥനെ വ്യക്തിഹത്യയിലൂടെ തളയ്ക്കാൻ നീക്കം. കോഴ ആരോപണവും ലൈംഗിക അപവാദവും ആയുധമാക്കി ലഹരി മാഫിയാ .” തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാർട്ട്മെന്റിൽ എ.ഡി.എം.എയുമായി പിടിയിലായ കെവിൻ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുൻനിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ (ഡാൻസാഫ്) എസ്.ഐയ്ക്കെതിരെയാണ് ഗുരുതര ആരോപണം. കേസിൽ നിന്നൊഴിവാക്കാൻ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ

ശ്വേതയുടെ അതിമധുരമായ ഗാനം ഇടയ്ക്ക് നിന്ന് പോയി ‘ജാനകിയമ്മയെ’ അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞില്ല ഇനിയും വേദനിപ്പിക്കരുത് ; ശ്വേതയ്ക്ക് താങ്ങായി ഇളയരാജ

Shwetha Mohan emotional on stage in London

ലണ്ടനിലെ ആ വലിയ സംഗീതവേദിയിൽ, ഇളയരാജയുടെ മാസ്മരിക ഈണങ്ങൾക്കൊപ്പം പാടുമ്പോൾ പ്രിയഗായിക ശ്വേതാ മോഹന്റെ സ്വരമിടറി, വാക്കുകൾ മുറിഞ്ഞു. വേദിയിൽ നിയന്ത്രിക്കാനാവാതെ പോയ ആ വൈകാരിക നിമിഷത്തിന്റെ വീഡിയോ അവർതന്നെയാണ് പോസ്റ്റ് ചെയ്തത്. സംഗീത ലോകത്തിന്റെ പ്രിയപ്പെട്ട ‘ജാനകിയമ്മയെ’ അവസാനമായി ഒരുനോക്ക് കാണാൻ കഴിയാതെ പോയതിന്റെ ആഴമേറിയ സങ്കടമാണ് ശ്വേത പങ്കുവെച്ചത് . ​മുൻകൂട്ടി നിശ്ചയിച്ച വിദേശത്തെ സംഗീതപരിപാടി ഒഴിവാക്കാൻ കഴിയാത്തതിനാലാണ് തനിക്ക് നാട്ടിലെത്താൻ സാധിക്കാതിരുന്നതെന്ന് ശ്വേത പറഞ്ഞു .മാനസികമായി ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ദയവുചെയ്ത്

ജെസിബി തൊട്ടാൽ പൊട്ടുന്നതേ ഉള്ളോ കുമാരപുരത്തെ ഗ്യാസ് പൈപ്പ്? ഇതൊരു ഒറ്റപ്പെട്ട കേസ് അല്ല; റോഡിനടിയിലെ ലൈനുകൾ എത്ര സുരക്ഷിതം? ചോദ്യങ്ങൾ ബാക്കി

"Gas pipeline leak repair work at Kumarapuram Thiruvananthapuram - അഗ്നിശമനസേനാ പ്രവർത്തനം"

തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ, റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച ഉണ്ടായത് ഇന്ന് സമൂഹത്തിൽ വലിയ വിമർശം നേരിടുകയാണ്. അഗ്നിശമനസേന ഇടപെട്ട് നിയന്ത്രണവിധേയമാക്കിയെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടെ അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ചോർച്ചയെ തുടർന്ന് പരിസരവാസികളെ സ്ഥലത്തുനിന്ന് മാറ്റുകയും അഗ്നിശമനസേന എത്തി വാൽവുകൾ അടച്ച് സ്ഥിതി നിയന്ത്രിക്കുകയും ചെയ്തു. ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം