ഇന്ന് ജൂലൈ 16, ലോക പാമ്പ് ദിനം. ഭയത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും നിഴലിൽ എന്നും തെറ്റിദ്ധരിക്കപ്പെട്ട ഒരു ജീവിവർഗത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. പ്രകൃതിയുടെ സന്തുലനത്തിൽ പാമ്പുകളുടെ പങ്ക് എലി, തവള തുടങ്ങിയ കീടങ്ങളുടെയും ചെറുജീവികളുടെയും എണ്ണം നിയന്ത്രിക്കുന്നതിൽ പാമ്പുകൾക്ക് നിർണായക പങ്കുണ്ട്. കാർഷിക മേഖലയിൽ എലിശല്യം തടയുന്നതിലൂടെ പാമ്പുകൾ കർഷകർക്ക് വലിയ സഹായമാണ് ചെയ്യുന്നത്. ആവാസവ്യവസ്ഥയുടെ ഭക്ഷ്യശൃംഖലയിൽ ഇരയും വേട്ടക്കാരനുമായി പാമ്പുകൾ വഹിക്കുന്ന പങ്ക് പരിസ്ഥിതി സന്തുലനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ സാഹചര്യം
റായ്പൂർ : പെട്രോൾ കാരണം സ്വന്തം കാർ കേടായെന്ന് പരാതിപ്പെട്ട ഉപഭോക്താവിന് കൈനിറയെ നീതി. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ, ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി രാജ്യത്തെ ആദ്യ വിധി പുറപ്പെടുവിച്ചു. വാഹന നിർമാതാവും ഡീലറും ചേർന്ന് ഒന്നുകിൽ പരാതിക്കാരന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 21.60 ലക്ഷം രൂപ തിരികെ നൽകുകയോ വേണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.
സിനിമാ-സീരിയൽ താരം ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റെന്ന് റിപ്പോർട്ട്. വ്യാജ ട്രേഡിങ് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് കേസ്. നാല് വർഷം മുമ്പ് നടി സ്വന്തം സോഷ്യൽമീഡഡിയ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിന് ആധാരം. നടിയുടെ വീഡിയോ കണ്ട് ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച യുവാവിന് ഒരു ലക്ഷത്തിന് മുകളിൽ പണം നഷ്ടപ്പെട്ടു. ഒരു ലക്ഷത്തി മൂവായിരം രൂപയാണ് യുവാവിന് നഷ്ടമായത്. നാല് വർഷം മുമ്പാണ് കേസിന് ആസ്പദമായ പ്രമോഷൻ ശ്രീവിദ്യ ചെയ്യുന്നത്. വിഷുവിനോട് അനുബന്ധിച്ചാണ്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിൽ. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ
തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക്
ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി
പലതും വെട്ടിത്തുറന്ന് പറഞ്ഞ് നടി സ്വാസിക വിജയ് ആരാധകരെ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിനു മുന്‍പുണ്ടായിരുന്ന പ്രണയബന്ധം വെളിപ്പെടുത്തിയും, ഗര്‍ഭിണിയായി തിരിച്ചു വന്നാലും നോക്കിക്കോളാം എന്ന് പറയുന്ന അമ്മയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളേയും അത് തരണം ചെയ്യാന്‍ കുടുംബം നല്‍കിയ പിന്തുണയും താരം പങ്കുവയ്ക്കുന്നത്. അഭിമുഖീകരിച്ച പല വിഷയങ്ങളിലും കുടുംബം പ്രത്യേകിച്ചിം അമ്മ നല്‍കുന്ന അളവില്ലാത്ത പിന്തുണ സ്വാസികയെന്ന വ്യക്തിയെ എത്രത്തോളം ശക്തിപ്പെടുത്തിയെന്നും വ്യക്തമാക്കുകയാണ് താരം.










